GeneralLatest NewsMollywood

ഷൂട്ടിംഗ് ഇടവേളകളില്‍ ആ നടന്‍ തന്റെ മുറിയില്‍ വരുമായിരുന്നു; ഒന്നിച്ചുള്ള യാത്രകളും ഗോസിപ്പിന് കാരണമായി

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന താരമാണ് രോഹിണി. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ റഹ്മാന്റെ ജോഡിയായി താരം എത്തിയിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ഇരുവരുടെയും പേരുകള്‍ ഗോസിപ്പ്കോളങ്ങളില്‍ നിറഞ്ഞു. അതിനെക്കുറിച്ച് തുറന്നു പറയുകയാണ്‌ രോഹിണി. റഹ്മാനും രോഹിണിയും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകും എന്നൊക്കെയായിരുന്നു പ്രചരണങ്ങള്‍.

” താനും റഹ്മാനും തമ്മില്‍ നല്ല സൗഹൃദം മാത്രമായിരുന്നു. മാധ്യമങ്ങളാണ് വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍. ഷൂട്ടിംഗ് ഇടവേളകളില്‍ റഹ്മാന്‍ തന്റെ മുറിയില്‍ വരുമായിരുന്നെന്നും അങ്ങനെ ഒന്നിച്ച് പോകുമ്പോള്‍ ഇവര്‍ തമ്മില്‍ എന്തോ ഉണ്ടെന്ന് എല്ലാവരും കരുതി. അങ്ങനെയാണ് ഗോസിപ്പുകള്‍ ഉണ്ടായത്. കാലക്രമേണ, ഗോസിപ്പുകളെ അതിന്റേതായ വഴിക്ക് വിടാന്‍ താന്‍ പഠിച്ചു” – രോഹിണി പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിണിയുടെ ഈ തുറന്നു പറച്ചില്‍.

shortlink

Related Articles

Post Your Comments


Back to top button