ടെലിവിഷന്‍ സീരിയലിലൂടെയാണ് നര്‍ത്തകി കൂടിയായ ആശാ ശരത് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയാകുന്നത്. താരത്തിന്റെ കൗമാര കാലത്ത് തന്നെ സിനിമാക്കാരുടെ മനസ്സില്‍ പതിഞ്ഞ മുഖമായിരുന്നു ആശയുടേത്.
സിബി മലയില്‍ ലോഹിതദാസ് ടീമിന്റെ കമലദളം എന്ന ചിത്രത്തില്‍ മോനിഷയുടെ വേഷം ആദ്യം ചെയ്യാന്‍ ആശ ശരതിനെയാണ് ക്ഷണിച്ചത്, എന്നാല്‍ സിനിമയിലേക്ക് പോകാന്‍ സമയമായിട്ടില്ല എന്ന വീട്ടുകാര്‍ ഉള്‍പ്പടെയുള്ളവരുടെ തീരുമാനത്തില്‍ ആശാ ശരത്ത് കമലദളത്തിലെ ഗംഭീര ഓഫര്‍ നിരസിക്കുകയായിരുന്നു. വലിയ ഒരു അവസരം നഷ്ടപ്പെടുത്തിയത് ഓര്‍ത്ത് താന്‍ ഏറെ വേദനിച്ചിരുന്നുവെന്ന് ആശാ ശരത്ത് പറയുന്നു. പക്ഷെ ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അങ്ങനെ ചെയ്തതില്‍ നിരാശയില്ലെന്നും ആശ ഒരു അഭിമുഖ പരിപാടിക്കിടെ ആശ ശരത് പങ്കുവെച്ചു.
സിദ്ധിഖ്-ലാല്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘കാബൂളി വാല’യിലെ നായികാ വേഷമാണ് അക്കാലത്ത് ആശ നിരസിച്ച മറ്റൊരു ചിത്രം. ‘ജാതകകഥകള്‍’ എന്ന സീരിയല്‍ കണ്ടിട്ട് സിദ്ധിഖ്-ലാല്‍ ടീം ആശ ശരത്തിനെ അവരുടെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു, പക്ഷെ അവിടെയും ‘നോ’ എന്നായിരുന്നു ഇന്നത്തെ സൂപ്പര്‍ ഹിറ്റ് നായികയുടെ മറുപടി.
Post Your Comments