
നടി അമ്പിളി ദേവി വീണ്ടും വിവാഹിതയായി. ഇന്ന് രാവിലെ കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. നടന് ജയന് ആദിത്യന് ആണ് വരന്. നടന് ജയന്റെ സഹോദരന്റെ മകനായ ആദിത്യന് സീരിയല്‍ രംഗത്തിലൂടെ മലയാളികളുടെ പ്രിയതാരമാണ്.
കലോത്സവ വേദികളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അമ്പിളി ദേവി ഹരിഹരന് പിള്ള ഹാപ്പിയാണ്, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ് താരം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
Post Your Comments