GeneralLatest NewsMollywood

ആ രംഗങ്ങള്‍ കാണുമ്പോള്‍ ആരാധകര്‍ ഏറെ വേദനിക്കും; ആ മോഹന്‍ലാല്‍ ചിത്രത്തിനും നിന്നും സൂപ്പര്‍താരം പിന്മാറി

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം. ജിത്തു ജോസഫിന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ദൃശ്യത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കാന്‍ ആദ്യം ക്ഷണിച്ചത് സൂപ്പര്‍ താരം രജനികാന്തിനെ ആയിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും രജനി പിന്മാറുകയായിരുന്നു.

ചിത്രത്തിലെ പ്രധാന രംഗങ്ങളില്‍ ഒന്നാണ് നായകന്‍ ജോര്‍ജുകുട്ടി പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാജോണില്‍ നിന്ന് അടിവാങ്ങുന്ന രംഗം. എന്നാല്‍ ഇതു കണ്ടപ്പോള്‍ രജനി അസ്വസ്ഥനായി. ”ഒരു സാധാരണക്കാരനായി അഭിനയിക്കാന്‍ താല്‍പര്യം ഏറെയുണ്ടെങ്കിലും ആ രംഗങ്ങള്‍ കാണുമ്ബോള്‍ തന്റെ ആരാധകര്‍ ഏറെ വേദനിക്കും. അവര്‍ നിരാശപ്പെടും. ഒരു കാരണവശാലും അവര്‍ വേദനിക്കുന്നത് തനിക്ക് സഹിക്കില്ല” എന്നായിരുന്നു രജനിയുടെ പ്രതികരണം. പിന്നീട് രജനി അവതരിപ്പിക്കേണ്ട ഈ കഥാപാത്രത്തെ പിന്നീട് പാപനാശത്തില്‍ അവതരിപ്പിച്ചത് കമല്‍ ഹസന്‍ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button