ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച മണികണ്ഠനെ തെന്നിന്ത്യയിലെ മികച്ച താരമായി മാറ്റിയിരിക്കുന്നത് സിനിമയോടുള്ള അദ്ദേഹത്തിൻറെ പ്രണയം കൊണ്ടുതന്നെയാണ്. ആദ്യചിത്രം ‘കമ്മട്ടിപ്പാട’ത്തിലെ ബാലൻ ചേട്ടൻ മണികണ്ഠന്റെ തലവര മാറ്റിയെന്നു തന്നെ പറയാം.
തമിഴിൽ അരങ്ങേറ്റം കുറിച്ച മണി സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം ‘പേട്ട’യിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രം വൻ വിജയമായതോടെ തമിഴിൽ വലിയ അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ഇപ്പോൾ ചിനു രാമസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം ഒരു മുഖ്യ കഥാപാത്രത്തെയാണ് മണികണ്ഠൻ അവതരിപ്പിക്കുന്നത്.
ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ വേഷത്തിലാണ് ഇരുവരും ചിത്രത്തിൽ. വിജയ് സേതുപതിക്കൊപ്പം നിൽക്കുന്ന ചിത്രം സഹിതം മണികണ്ഠനാണ് ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്.
Post Your Comments