Latest NewsMollywood

കേബിൾ പൊട്ടി പ്രണവ് കടലിനടിയിലേക്ക് താഴ്ന്നു’; ഭയന്നുപോയ നിമിഷത്തെക്കുറിച്ച് അരുൺ ഗോപി

പ്രശസ്ത സംവിധായകൻ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ’ഇരുപത്തിയൊന്നാം നൂറ്റാണ്ട്’. ചിത്രത്തിൽ മോഹൻലാലിന്റെ മകൻ പ്രണവാണ് നായകനായി എത്തുന്നത്.  ഇപ്പോഴിതാ ചിത്രീകരണ സമയത്തുണ്ടായ ഭയപ്പെടുത്തുന്ന ഒരു സംഭവം ഓർത്തെടുക്കുയാണ് അരുൺ ഗോപി.

“ഞങ്ങൾ കടലിൽ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. വരുന്ന ഷോട്ടിൽ ജെറ്റ് സ്‌കി വേഗത്തിൽ ഓടിച്ചുവന്ന് അതിൽനിന്ന് കടലിലേക്ക് എടുത്തു ചാടണം. പ്രണവിന് കടലിലെ സാഹസികതയൊക്കെ ഒരുപാട് ഇഷ്ടമാണ്. ഞങ്ങൾ വളരെ സൂക്ഷ്മതയോടെ ബോട്ടിൽ ക്യാമറ സെറ്റ് ചെയ്തു വച്ചു. ഞാൻ പ്രണവിനോട് പറഞ്ഞത് ജെറ്റ് സ്‌കി ഓടിച്ചുവന്ന് പതുക്കെ കടലിലേക്ക് ചാടണം എന്നാണ്. എന്നാൽ പ്രണവ് ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.

പ്രണവ് ജെറ്റ് സ്‌കി വേഗത്തിൽ ഓടിച്ചു വന്നു. സമ്മർ സാൾട്ട് അടിച്ചു കടലിലേക്കു ചാടി. എല്ലാവരും ഞെട്ടിപ്പോയി. ജെറ്റ് സ്‌കിയിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ കേബിൾ ഉണ്ട്. അത് ഉൾപ്പെടെയാണ് പ്രണവ് കടലിലേക്ക് ചാടിയിരിക്കുന്നത്. ആ കേബിൾ പൊട്ടിപ്പോയി. പ്രണവ് കടലിനടിയിലേക്ക് താണുപോയി. ഞങ്ങൾ എല്ലാവരും അന്തംവിട്ടുനിന്നു. പക്ഷെ, പുള്ളി കൂളായി കയറിവന്നു. ആ നിമിഷം ഒരിക്കലും മറക്കാൻ കഴിയില്ല.”- അരുൺ ഗോപി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button