മലയാളത്തില്‍ ചുവടുറപ്പിച്ചിരിക്കുന്ന താര പുത്രന്മാരാണ് പ്രണവ് മോഹന്‍ലാലും ഗോകുല്‍ സുരേഷും. മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ച ഇരുപതാം നൂറ്റാണ്ട് വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ താര പുത്രന്മാര് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ ഒന്നിക്കുകയാണ്. അതിന്റെ ഭാഗമായി ഒരു മാധ്യമത്തിനു നല്കിയ സെല്‍ഫ് മാര്‍ക്കറ്റിംഗിനെക്കുറിച്ച് താരം തുറന്നു പറയുന്നു.
താന്‍ ഇതുവരെയും സെല്‍ഫ് മാര്‍ക്കറ്റിങുമായി വന്നിട്ടില്ലെന്നും തനിക്കു വേണ്ടി അച്ഛന് പോലും അങ്ങനെ ചെയ്തിട്ടില്ലെന്നും താരം പറയുന്നു. ഗോകുലിന്റെ വാക്കുകള്‍ ഇങ്ങനെ…” നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ഞാന്‍ സെല്‍ഫ് മാര്‍ക്കറ്റിങുമായി വരുന്നത്. എനിക്കു വേണ്ടി അച്ഛന് പോലും അങ്ങനെ ചെയ്തിട്ടില്ല . ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ തന്നെ ഇപ്പോള്‍ എന്നെ വിളിക്കുന്നത് ഈ സിനിമ ചെയ്തതു കൊണ്ടാണ്. എന്റെ കരിയറില്‍ ഒരിടവേള വന്നാലോ ഞാന്‍ നാളെ സിനിമയില്‍ നിന്നു പോയാലോ ആരും തേടി വരില്ല, അത്രയും അടുപ്പമുള്ളവര്‍ അല്ലാതെ. അത്രയേയുള്ളൂ സിനിമ.”
Post Your Comments