ശ്രീനിവാസന് തന്റെ സിനിമയിലെ ചില ഡയലോഗുകളില്‍ നടന് മോഹന്‍ലാലിനെ പരിഹസിക്കാറുണ്ടെന്നത് വലിയ ചര്‍ച്ചയായി മാറുമ്പോള്‍ ശ്രീനിവാസനോ മോഹന്‍ലാലിനോ ഇതത്ര കാര്യമല്ല. ശ്രീനിവാസന് രചന നിര്‍വഹിച്ച ഞാന്‍ പ്രകാശന് എന്ന ചിത്രത്തിലും മോഹന്‍ലാലിനെ പരിഹസിച്ച രീതി വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
മോഹന്‍ലാല്‍ ആരാധകര്‍ ശ്രീനിവാസനെതിരെ തിരിഞ്ഞ വിവാദ ചിത്രമായിരുന്നു ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗമായ പത്മശ്രീ സരോജ് കുമാര്‍, കേണല്‍ പദവിയും, ആനക്കൊമ്പും ഉള്‍പ്പടെയുള്ള ലാല്‍ വിഷയങ്ങള്‍ ആക്ഷേപ ഹാസ്യമെന്ന നിലയില്‍ ശ്രീനിവാസന് തന്റെ ചിത്രത്തിലൂടെ പരാമര്‍ശിച്ചിരുന്നു, ഈ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെ.
‘ഞാന്‍ ഇതൊന്നും ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല, എന്നെക്കുറിച്ചല്ല ശ്രീനിവാസന് അതില്‍ പറഞ്ഞരിക്കുന്നതെന്ന് എനിക്ക് തോന്നിയാല്‍ പിന്നെ എന്താണ് പ്രശ്നം, എന്നെ സ്നേഹിക്കുന്നവര്‍ ചിലപ്പോള്‍ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടാകാം, അദ്ദേഹം തന്നെ ഒരു പരിപാടിയില്‍ ഇതിനെക്കുറിച്ച് പറഞ്ഞത്, മോഹന്‍ലാലിനെ നേരില്‍ കാണുമ്പോള്‍ ഇതിലും കളിയാക്കാറുണ്ടെന്നായിരുന്നു.’
Post Your Comments