പവനായി എന്ന അധോലോക നേതാവിന്റെ ലുക്കില്‍ വന്നു പ്രേക്ഷകരെ കയ്യിലെടുത്ത നടന്‍ ക്യാപ്റ്റന്‍ രാജു സിനിമയ്ക്കപ്പുറത്തെ സൗഹൃദങ്ങള്‍ക്കും വലിയ സ്ഥാനം നല്‍കുന്ന വ്യക്തിയായിരുന്നു. നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് പറയേണ്ടി വരുന്നതും പവനായി പോലെയുള്ള കഥാപാത്രങ്ങളെ കണ്ടു കൊണ്ടാണ്.
തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്ന ക്യാപ്റ്റന്‍ രാജു ഒരിക്കല്‍ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിച്ചത് ഏറെ വൈകാരികതയോടെയായിരുന്നു.
ഒരിക്കല്‍ കൊല്ലം ചാത്തന്നൂരില്‍ വച്ച് നടന്‍ ക്യാപ്റ്റന്‍ രാജുവിന് ഒരു നെഞ്ചു വേദന അനുഭവപ്പെട്ടു, പെട്ടെന്ന്‍ തന്റെ സുഹൃത്തായ കൊല്ലത്തുള്ള ഷാജഹാനെ വിളിച്ചു കാര്യം അറിയിച്ചു, ഉടന്‍ ഷാജഹാന്‍ തന്റെ വാപ്പയെ വിളിച്ചു കാര്യം പറഞ്ഞു, രാഷ്ട്രീയ രംഗത്തൊക്കെ ഉന്നതനായ അദ്ദേഹം ക്യാപ്റ്റന്‍ രാജുവിന് അവിടുത്തെ ദേവി ഹോസ്പ്പിറ്റലില്‍ എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ചികിത്സ ഏര്‍പ്പാടാക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെയാണ് ഷാജഹാന്റെ പിതാവ് തന്നെ കൊല്ലം വിടാന്‍ അനുവദിച്ചതെന്നും ഇത് പോലെയുള്ള സ്നേഹം എവിടെ കിട്ടും എന്നായിരുന്നു മുന്‍പൊരിക്കലെ ഒരു അഭിമുഖ പരിപാടിയിലെ ക്യാപ്റ്റന്‍ രാജുവിന്റെ ചോദ്യം. എന്ത് മതം എന്ത് ജാതി ഗോഡ് ഈസ് ലവ് എന്ന് വൈകാരികതോയോടെ തന്നെ ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം അന്ന് മനസ്സ് തുറന്നു.
Post Your Comments