CinemaMollywoodNEWS

തമാശയും കളിയും ചിരിയുമൊക്കെ സ്റ്റേജിൽ, ഇവിടെ എടുക്കേണ്ട: അധ്യാപകന്‍ ശ്വാസിച്ചതിന് സിദ്ധിഖിന്‍റെ മധുരപ്രതികാരം

സിനിമയില്‍ തനിക്ക് കിട്ടുന്ന വേഷങ്ങള്‍ സ്വഭാവിക ശൈലിയോടെ അഭിനയിച്ചു ഫലിപ്പിക്കാറുള്ള സിദ്ധിക്ക് എന്ന നടന്‍ സിനിമയില്‍ എത്തിച്ചേര്‍ന്നതിനെ കുറിച്ചും സ്കൂളില്‍ പഠിക്കുമ്പോഴുള്ള വികൃതിത്തരങ്ങളെക്കുറിച്ചും സംസാരിക്കുകയാണ്. ഒരിക്കല്‍ അധ്യാപകന്‍ ചോദിച്ച ചോദ്യത്തിന് സത്യസന്ധമായ ഉത്തരം നല്‍കിയതോടെ ക്ലാസിനു പുറത്തായ സംഭവത്തെക്കുറിച്ചും സിദ്ധിഖ് ചിരിയോടെ പങ്കുവയ്ക്കുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

 
മിമിക്രിയാണ് സിനിമയിലേക്കുള്ള വാതിൽ തുറന്നത്. കളമശേരി പോളിടെക്നിക്കിൽ പഠിക്കുന്നമയത്ത് ഗീവര്‍ഗീസ് സാർ എന്ന അധ്യാപകനുണ്ടായിരുന്നു. വീടുകളിലേക്ക് വാട്ടർ കണക്ഷനുപയോഗിക്കുന്ന പൈപ്പുകളും, റോഡുകളിലൂടെ വെള്ളം കൊണ്ടുപോകുന്ന പൈപ്പുകളൊക്കെ എന്തുകൊണ്ടാണ് റൗണ്ട് ഷേപ്പ്, അത് സ്ക്വയർ ഷേപ്പിലോ ട്രയാങ്കിൾ ഷേപ്പിലോ, റെക്ടാങ്കിൾ ഷേപ്പിലോ ആയിക്കൂടെ ? എന്നൊരിക്കൽ അദ്ദേഹം എന്നോട് ചോദിച്ചു സാർ ക്ഷമിക്കണം, ഞാനല്ല പൈപ്പുണ്ടാക്കുന്നത്. പൈപ്പ് ഉണ്ടാക്കുന്ന ആളോട് ചോദിച്ചാലേ മനസിലാകുകയുള്ളൂ എനിക്ക് ഇതിനെപ്പറ്റി അറിയില്ല എന്നു ഞാൻ മറുപടി പറഞ്ഞു. കുട്ടികളെല്ലാം ചിരിച്ചു. അദ്ദേഹത്തിന് ദേഷ്യം ഒന്നും തോന്നിയില്ല. ചിരിച്ചുകൊണ്ട് പറഞ്ഞു. തമാശയും കളിയും ചിരിയുമൊക്കെ സ്റ്റേജിൽ മതി. ക്ലാസിൽ വേണ്ട ഇറങ്ങിപ്പൊയ്ക്കോള്ളാൻ പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ ക്ലാസിൽ ഇരുത്തിയിട്ടില്ല. അദ്ദേഹം ക്ലാസിൽ വന്ന് അറ്റൻന്റസ് എടുത്ത് കഴിഞ്ഞാൽ ക്ലാസിന് പുറത്ത് പൊയ്ക്കൊള്ളാൻ പറയും. പോളിടെക്നിക് പാസായി. പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ല. ഒരിക്കൽ തമ്പികണ്ണന്താനവും അസോസിയേറ്റ് ഡയറക്ടറക്ടറായിരുന്ന കമലും വീട്ടിൽ അന്വേഷിച്ചു വന്നു. ഗീവര്‍ഗീസ് സാർ സിനിമയുമായി ബന്ധമുള്ള കോരച്ചേട്ടനോട് എന്നെപ്പറ്റി പറഞ്ഞു. കോരച്ചേട്ടൻ തമ്പികണ്ണന്താനത്തിനോട് പറയുകയും പോളിടെക്നിക്കിൽ പോയി വിലാസം അന്വേഷിച്ച് വീട്ടിൽ വന്ന് വിളിക്കുകയാണ് ചെയ്തത്. സിനിമയുമായി യാതൊരു ബന്ധമോ പാരമ്പര്യമോ ഇല്ലാത്ത, സിനിമയുമായി ബന്ധപ്പെട്ട ഒരാളെയും പരിചയമില്ലാത്ത എന്റെ വീട്ടിലേക്ക് സിനിമയിലേക്ക് ക്ഷണിക്കാന്‍ ആളു വന്നു. ക്ലാസിൽ നിന്ന് ഇറക്കിവിട്ട, എന്നെ ഇഷ്ടപ്പെടുകയും, എന്നിലെ കലാകാരനെ കണ്ടെത്തിയ ആ അധ്യാപകനാണ് സിനിമയിലേക്കുള്ള വഴിതുറന്നത്. മുന്‍പൊരിക്കല്‍ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സിനിമയിലേക്കുള്ള വരവിനെ കുറിച്ച് സിദ്ധിക്ക് മനസ്സ് തുറന്നത്..

shortlink

Related Articles

Post Your Comments


Back to top button