ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായി തിളങ്ങിയ രോഹിണി ഇപ്പോള്‍ അമ്മ വേഷങ്ങളില്‍ സജീവമാണ്. ബാലതാരമായി സിനിമയില്‍ എത്തിയ രോഹിണി ആദ്യകാല സിനിമാ അഭിനയത്തെക്കുറിച്ച് പങ്കുവയ്ക്കുന്നു.
1976ലെ തെലുങ്ക് ചിത്രം യശോദാ കൃഷ്ണയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ക്യാമറയോ, അഭിനയമോ എന്തെന്നറിയാത്ത പ്രായത്തിൽ കണ്ണിലേക്ക് ഇറ്റു വീണ ഗ്ലിസറിന്റെ നീറ്റലിനെക്കുറിച്ചു താരം പറയുന്നു. പണത്തിനും പ്രശസ്തിക്കും വേണ്ടി മക്കളെ സ്ക്രീനിനു മുൻപിൽ എത്തിക്കാനുള്ള മാതാപിതാക്കളുടെ പരാക്രമം അനാവശ്യമാനെന്നും അത് കുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കുകയും, ആവശ്യമില്ലാത്ത പ്രായത്തിൽ അനാവശ്യ ശ്രദ്ധ അവരിൽ വരുത്തുകയും ചെയ്യുമെന്നും രോഹിണി പറയുന്നു.
“അഞ്ച് വയസ്സുള്ളപ്പോഴാണ് ആദ്യമായി കണ്ണിൽ ഗ്ലിസറിൻ പുരട്ടുന്നത്. ഒരു പിടിവലി സീനിൽ കാഞ്ചന എന്ന നടി എന്നെ എടുത്തെറിയുന്ന രംഗമുണ്ട്. പലതവണ റിഹേഴ്സൽ നടത്തി. ഒരു തവണ താഴെ വീണു, അത് ഭയങ്കര ഷോക്ക് ആയി പോയി. പിന്നെ ഒരു ഫൈറ്റ് സീനിൽ ഭാര്യയേയും കുട്ടിയേയും കടത്തിക്കൊണ്ടു പോകുന്ന രംഗം. അവിടെ ഒരാളുടെ കയ്യിൽ നിന്നും വേറൊരാളുടെ കയ്യിലേക്ക് കുട്ടി എടുത്തെറിയപ്പെടുകയാണ്. എനിക്ക് എന്താണ് നടക്കുന്നതെന്നറിയില്ല. ആകെ അസ്വസ്ഥയായി,” ന്യൂസ് 18 കേരളത്തിനു നടത്തിയ അഭിമുഖത്തില്‍ താരം പങ്കുവയ്ക്കുന്നു.
Post Your Comments