BollywoodLatest News

ആ ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ ജാന്‍വി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

മലയാള നായിക പ്രിയ വാര്യർ ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രമായ ശ്രീദേവി ബെംഗ്ലാവിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ നടി ശ്രീദേവിയുടെ കഥയാണ് പറയുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ ശ്രീദേവിയുടെ ഭർത്താവ് ബോണികപൂർ കേസ് നൽകിയിരുന്നു.ഇപ്പോഴിതാ ശ്രീദേവിയുടെ മകൾ ജാൻവിയും ചിത്രത്തിനെതിരെ മുഖം തിരിച്ചിരിക്കുകയാണ്‌.

ശ്രീദേവി ബംഗ്ലാവ് പുറത്തു വരാന്‍ സമ്മതിക്കില്ല, ഒതുക്കുമെന്നാണ് പ്രിയയുടെ ചിത്രത്തിനെതിരെ ബോണി കപൂര്‍ പ്രതികരിച്ചത്. ശ്രീദേവിയുടെ മകള്‍ ജാന്‍വി ഒരു ഷോയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ജാന്‍വിയുടെ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണം. ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി നൽകാതെ ജാൻവി വേദി വിട്ട് പോവുകയായിരുന്നു.

ശ്രീദേവിയുടെ ജീവിതത്തോട് ട്രെയിലറിന് സാമ്യമുണ്ടെന്നും നടി മരിച്ചു കിടന്നതു പോലത്തെ സീനുകള്‍ ട്രെയിലറില്‍ ചൂണ്ടിക്കാട്ടിയാണ് വിവാദങ്ങള്‍ ശക്തമായത്.

shortlink

Related Articles

Post Your Comments


Back to top button