പച്ചയായ മനുഷ്യന്റെ നിഷ്കളങ്കമായ ജീവിതം അവതരിപ്പിച്ച തിരക്കഥാകൃത്താന് ശ്രീനിവാസന്. എന്നാല്‍ സിനിമയില്‍ അഭിനയത്തിന് പിന്നാലെ സംവിധാനത്തിലും കൈവച്ച തന്റെ മക്കളായ വിനീതും ധ്യാനും ഇത് വരെയും തന്നോട തിരക്കഥ ചോദിച്ചിട്ടില്ലെന്നു ശ്രീനിവാസന് പറയുന്നു. ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മക്കള്‍ തിരക്കഥ ആവശ്യപ്പെടാറുണ്ടോ എന്ന ചോദ്യത്തിനാണ് താരത്തിന്റെ മറുപടി. അവര്‍ക്ക് വേണ്ടി തിരക്കഥ എഴുതാന്‍ രണ്ടുപേരും എന്നെ ഇതുവരെ സമീപിച്ചിട്ടില്ല. ഞാന്‍ പഴഞ്ചനാണെന്ന് തോന്നിയത് കൊണ്ടാവുമെന്നും ശ്രീനിവാസന് പറയുന്നു.
സിനിമയുടെ ഉദ്ദേശ്യം വിനോദമാണ്. ബുദ്ധിജീവികള്‍ എന്നു വിളിക്കുന്ന ഒരുകൂട്ടം ആളുകളാണ് അതിന് മറ്റ് അര്‍ത്ഥങ്ങള്‍ നല്‍കിയത്. സിനിമ എന്ന മാധ്യമം കണ്ടുപിടിച്ചവരുടെ ലക്ഷ്യം ആളുകളെ രസിപ്പിക്കുകയാണെന്നും ശ്രീനിവാസന് അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു
Post Your Comments