ബാലതാരമായി സിനിമയില്‍ എത്തുകയും ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നായികയായി തിളങ്ങുകയും ചെയ്യുന്ന നടി മഞ്ജിമ മോഹന്‍ സിനിമയിലെ മീ ടു വിവാദങ്ങളെക്കുറിച്ച് തുറന്നു പറയുന്നു. മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി ചിലര്‍ നടത്തിയ ‘വെളിപ്പെടുത്തലുകള്‍’ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് താരം പറയുന്നു. ചില ആരോപണങ്ങളില്‍ സത്യമുണ്ടെന്ന് തന്നെയാണ് തന്റെ വിശ്വാസം. എന്നാല്‍ തനിക്ക് അങ്ങനെയുള്ള അനുഭവങ്ങളൊന്നും സിനിമാ സെറ്റുകളില്‍ നിന്ന് നേരിടേണ്ടി വന്നിട്ടില്ലെന്നും മഞ്ജിമ ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സല്ഫി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജിമയുടെ താരപദവി ഉയര്‍ത്തിയ ചിത്രമായിരുന്നു ഗൗതംമേനോന്‍ ഒരുക്കിയ ‘അച്ചം യെന്പതു മഡമടിയാ’. സിനിമാ സെറ്റുകളില്‍ നിന്ന് ദുരനുഭവങ്ങള്‍ ഉണ്ടായതായി ആരും തന്നോട് നേരിട്ട് വെളിപ്പെടുത്തിയിട്ടില്ലെന്നും മഞ്ജിമ അഭിപ്രായപ്പെട്ടു. ”പലരുടെയും അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ രക്തം തിളച്ചു പോകുമെന്നും അത്രയേറെ അസ്വസ്ഥതയാണ് ചില വെളിപ്പെടുത്തലുകള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നത്” താരം തുറന്ന് പറഞ്ഞു.
Post Your Comments