ബോളിവുഡിലെ വിവാദ നായിക രാഖി സാവന്തിന്റെ കാമുകന് നാട് റോഡില്‍ മര്‍ദ്ദനം. സത്രീകളെ മോശക്കാരാക്കി കാണിക്കുന്ന തരത്തിലുളള വീഡിയോകള്‍ സമൂഹ മാധ്യമത്തില്‍ ദീപക് കലാല്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ തമാശ രൂപത്തില്‍ ചെയ്തത് ആണെങ്കിലും അത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഇത്തരം വീഡിയോകള്‍ ഇനി പോസ്റ്റ് ചെയ്യരുതെന്ന് താക്കീത് നല്‍കികൊണ്ട് ഒരു യുവാവ് ദീപകിനെ മര്‍ദ്ദിക്കുന്നതാണ്.
ഡല്‍ഹിയിലെ ഗുരഗാവില് വെച്ചായിരുന്നു ദീപക്കിന് യുവാവില്‍ നിന്നും മര്‍ദ്ദനമേറ്റത്. അതിനെ തുടര്‍ന്ന് തന്നെ തല്ലരുതെന്നും ഇനി അങ്ങനെ ചെയ്യില്ലെന്നും ദീപക് കലാല്‍ ഇയാളോട് പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം കാര്യങ്ങള്‍ പോസ്റ്റ് ചെയ്യില്ലെന്നും തനിക്ക് മാപ്പ് നല്‍കണമെന്നും ദീപക് എല്ലാവരോടുമായി അഭ്യര്‍ത്ഥിക്കുന്നുമുണ്ട്.
Post Your Comments