
മലയാളികളുടെ യുവതാരം കുഞ്ചാക്കോ ബോബന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അള്ള് രാമേന്ദ്രന്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംപ്രേഷണാവകാശം പുതിയ മലയാളം ചാനലായ സീ കേരളം സ്വന്തമാക്കിയിരിക്കുകയാണ്.
ചിത്രം ഫെബ്രുവരി 1ന് പ്രദര്‍ശനത്തിന് എത്തും. ആഷിഖ് ഉസ്മാന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് ഇതുവരെ കാണാത്ത മാസ് കഥാപാത്രമായാണ് എത്തുന്നത്. ‘പോരാട്ട’ത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ചാന്ദ്നി ശ്രീധരന്, അപര്‍ണ ബാലമുരളി, കൃഷ്ണശങ്കര് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം ഷാന്‍ റഹ്മാന്. എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്.
Post Your Comments