മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പ്രധാനമായും ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ ലൊക്കേഷന്‍ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മരക്കാറില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഉള്‍പ്പെട്ട രംഗങ്ങളുടെ ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. അതേസമയം കോടികള്‍ മുടക്കിയാണ് ഇവരുടെ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത് എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സിനിമയില്‍ മോഹന്‍ലാലിന്റെ കൗമാര കാലം പ്രണവ് അവതരിപ്പിക്കുമ്പോള്‍ പ്രാധാന്യമുളള ഒരു കഥപാത്രമായാണ് കല്യാണിയും എത്തുന്നത്. ആദി,ഇരുപത്തിയൊന്നാം നൂറ്റാണ് എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് പ്രണവ് മരക്കാറില്‍ അഭിനയിക്കാന്‍ എത്തിയിരുന്നത്. തെലുങ്ക് ചിത്രമായ ഹലോയാണ് കല്യാണിയുടെ ആദ്യചിത്രം.
Post Your Comments