ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ ചെറുപ്പത്തില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ നിറഞ്ഞാടിയിരുന്നു. കാരണം മറ്റൊന്നുമല്ല തന്റെ പിതാവിന്റെ വഴിയേ സഞ്ചരിക്കാനായിരുന്നു അന്ന് ദീപിക എന്ന പെൺകുട്ടിക്ക് താൽപര്യം. എന്നാൽ പിന്നീട് അത് മാറിമറിഞ്ഞു.
ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വേണ്ടി നിരവധി അന്താരാഷ്ട്ര മെഡലുകള്‍ നേടിയ പ്രകാശ് പദുക്കോണിന്റെ മകളായതുകൊണ്ടുതന്നെ ദീപികയും കായികരംഗത്തേക്കെത്തുമെന്നായിരുന്നു പ്രതീക്ഷകള്‍. എന്നാല്‍ ബാഡ്മിന്റണ്‍ പ്രൊഫഷണലായി കളിക്കുന്നത് മുന്‍പ് തന്നെ താന്‍ മുന്നോട്ട് തുടരാന്‍ ആഗ്രഹിക്കുന്ന ഒന്നല്ല ഇതെന്ന് മനസിലാക്കിയിരുന്നെന്നാണ് ദീപികയുടെ വാക്കുകള്‍.
ദി ഡോട്ട് ദാറ്റ് വെന്റ് ഫോര്‍ എ വോക്ക് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ബാഡ്മിന്റണ്‍ ഉപേക്ഷിച്ച് സിനിമയിലേക്ക് കടക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് താരം തുറന്നപറഞ്ഞത്.
‘ടീനേജ് കാലഘട്ടത്തില്‍ തന്നെ ഇതല്ല ഞാന്‍ ഭാവിയില്‍ തുടരാന്‍ പോകുന്നത് എന്ന് തേന്നിയിട്ടുണ്ട്. അതേസമയം സിനിമകള്‍ കാണുമ്ബോഴെല്ലാം ഇതാണ് എന്റെ മേഖല എന്നെപ്പോഴും തോന്നിയിരുന്നു. ആ തോന്നലാണ് ഒരു കായികതാരത്തില്‍ നിന്ന് അഭിനേത്രിയിലേക്കുള്ള ചുവടുമാറ്റത്തിന് കാരണം. ആ തോന്നലിനെ പിന്‍തുടരുക മാത്രമാണ് ഞാന്‍ ചെയ്തത്’, ദീപിക പറഞ്ഞു.
Post Your Comments