തെന്നിന്ത്യന്‍ യുവനടന് വിശാലിന്റെ വിവാഹവാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ച. താരം വിവാഹിതനാകുന്നുവെന്നും ഹൈദരാബാദുകാരിയായ അനീഷയാണ് വധുവെന്നും വിശാലിന്റെ അച്ഛന് പ്രതികരിച്ചിരുന്നു. അതോടെ വിശാലിന്റെ വധുവെന്നപേരില് ഒരു പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി. അതോടെ അനീഷയുമായി താന്‍ പ്രണയത്തിലാണെന്നും എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പെണ്‍കുട്ടി അല്ല അതെന്ന് വ്യക്തമാക്കി വിശാല്‍ രംഗത്ത് എത്തുകയും ചെയ്തു. ഇപ്പോഴിതാ വിശാലിന്റെ വധുവിന്റെ ചിത്രം പുറത്ത്.
തെലുങ്ക് നടിയായ അനീഷ അല്ല റെഡ്ഡിയെയാണ് വിശാല്‍ വിവാഹം കഴിക്കുന്നത്. അനീഷ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ വിശാലിനെക്കുറിച്ചുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
Post Your Comments