
ഇന്ത്യൻ സിനിമാ ലോകത്തിന്റെ സ്വകാര്യ അഹങ്കാരമാണ് ബിഗ് ബി എന്ന് വിളിക്കുന്ന അമിതാഭ് ബച്ചൻ. 1969ല്‍ പുറത്തിറങ്ങിയ സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബി സിനിമാ ലോകത്തെത്തിയത്. ഖ്വാജാ അഹമ്മദ് അബ്ബാസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം ഒരു മലയാള നടന് കൂടി അഭിനയിച്ചിരുന്നു എന്നത് പലർക്കും പുതിയ വാർത്തയാണ്.
മലയാള ചലച്ചിത്രലോകത്തെ കാരണവര്‍ സ്ഥാനത്ത് ഇപ്പോഴുള്ള പത്മശ്രീ മധുവാണ് ആ നടന്. ശുഭോദ് സന്യാല്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ആ ചിത്രത്തില്‍ അവതരിപ്പിച്ചത്. പോര്‍ട്ടുഗീസ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും ഗോവയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്ന ഇന്ത്യയുടെ പല ഭാഗത്തും നിന്നുമുള്ളവര്‍ ഒന്നിച്ചു കൂടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.രണ്ടു ദേശീയ അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു.
Post Your Comments