ചുംബനങ്ങളുടെ രാജാവാണ് ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി. താരത്തിന്റെ ഓരോ ചിത്രത്തിലും നിരവധി ചുംബന രംഗങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ സീരിയല്‍ കിസ്സര്‍ എന്നാണു ഇമാരനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് താരം.
തനിക്ക് ചുംബിച്ച് മതിയായി എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്. ഇനി തന്റെ ചിത്രങ്ങളില്‍ അനാവശ്യ ചുംബനങ്ങളുണ്ടാകില്ലെന്നും താരം വ്യക്തമാക്കി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വൈ ചീറ്റ് ഇന്ത്യയില്‍ ഒരു ചുംബനം മാത്രമാണുള്ളത്. എന്നാല്‍ ഇനിയുള്ള ചിത്രങ്ങളില്‍ ഒരു ചുംബനം പോലും ഉണ്ടാകില്ല എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്.
” തന്റെ ആദ്യത്തെ ചിത്രത്തില്‍ പത്ത് പ്രാവശ്യം ചുംബിച്ചു. ഇനി റിലീസ് ചെയ്യാനുള്ള ചിത്രത്തില്‍ ഒരു ചുംബനമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ പുരോഗതിയാണ്. ”ഇമ്രാന്‍ പറഞ്ഞു. മര്‍ഡര്‍ സിനിമയില്‍ മല്ലിക ഷരാവത്തിനെ ചുംബിച്ചാണ് ഇമ്രാന്‍ സിനിമയിലേക്ക് വരുന്നത്. ചിത്രത്തില്‍ ചുംബനം ഉണ്ടാവില്ലെന്ന് താനും സംവിധായകനും തീരുമാനിച്ചിരുന്നെന്നും എന്നാല്‍ നിര്‍മാതാവിന്റെ നിര്‍ബന്ധത്തിലാണ് ഒരു ചുംബനം ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Post Your Comments