വിവാഹത്തോടെ അഭിനയം ഉപേക്ഷിക്കുന്ന നായികമാര്‍ സിനിമയില്‍ ധാരാളമാണ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുന്ന താരങ്ങളില്‍ ചിലര്‍ തിരിച്ചു വരാറുണ്ട്. മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ആനി. സംവിധായകന് ഷാജി കൈലാസുമായി പ്രണയ വിവാഹം നടന്നതിനു പിന്നാലെ അഭിനയത്തില്‍ നിന്നും ആനിയും പിന്മാറി. നീണ്ട ഇടവേളയ്ക്ക് ശേഷം പാചക ഷോയുമായി ആനി ടെലിവിഷന്‍ രംഗത്ത് തിരിച്ചെത്തുകയും ചെയ്തു.
വിവാഹത്തോടെ അഭിനയം നിര്‍ത്തുകയായിരുന്നു ആനി. അതിന്റെ കാരണവും താരം പറയുന്നു.”കല്യാണത്തിന് ശേഷം കംപ്ലീറ്റ് ഫാമിലി ഗേളാവാനായിരുന്നു ആഗ്രഹിച്ചത്. ആനിയെന്നോ ചിത്രയെന്നൊ കേള്‍ക്കാനല്ല മറിച്ച് മിസ്സിസ് ഷാജി കൈലാസ് എന്ന് കേള്‍ക്കാനായിരുന്നു ആഗ്രഹിച്ചത്. സിനിമയില്‍ നിന്നുമെത്തിയിട്ട് നന്ദികേട് പറയുന്നതല്ല മറിച്ച് ഭര്‍ത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങള്‍ നോക്കി പക്കാ വീട്ടമ്മയാവാനായിരുന്നു താനാഗ്രഹിച്ചതെന്ന്” ആനി പറയുന്നു.
കുക്കറി ഷോ അവതരിപ്പിച്ചാണ് 18 വര്‍ഷങ്ങള്‍ക്കു ശേഷം ആനി വീണ്ടും സ്ക്രീനിലേക്ക് എത്തിയത്. താന്‍ പഠിച്ച കാര്യങ്ങള്‍ എല്ലാവരും പഠിക്കട്ടെയെന്നു കരുതിയാണ് ആ പരിപാടി തുടങ്ങിയതെന്ന് പറഞ്ഞ ആനി ഷോ ഹിറ്റാകുമെന്നൊന്നും കരുതിയിരുന്നില്ലെന്നും അന്ന് നല്കിയ അതേ പിന്തുണയും സ്നേഹവും ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും അതിനു പ്രേക്ഷകരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments