ഗീതു മോഹന്‍ദാസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ മൂത്തോന് എന്ന ചിത്രത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. എന്നാല്‍ താരത്തിന്റെ ട്വീറ്റിന് മറുപടിയുമായി ഒടിയന്റെ സംവിധായകന് ശ്രീകുമാര്‍ മേനോന് രംഗത്ത്.
ഉറ്റ സുഹൃത്തായ ഗീതുവിനും, നിവിന്‍, രാജീവ്, എന്നിവര്‍ക്കും മൂത്തോന്റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നുമായിരുന്നു മഞ്ജു വാര്യര്‍ ട്വീറ്റിലൂടെ പറഞ്ഞത്. എന്നാല്‍ മഞ്ജുവിനെ പരിഹസിക്കുന്ന തരത്തിലായിരുന്നു ശ്രീകുമാര്‍ മേനോന്റെ മറുപടി. ‘ഇപ്പോഴേ സിനിമയെ പിന്തുണച്ചുകൊണ്ട് ട്വീറ്റ് ചെയ്യുന്നു. വലിയ കാര്യം.’ ഇങ്ങനെയായിരുന്നു ശ്രീകുമാറിന്റെ കമന്റ്. ഇതിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി.
ഒടിയന്റെ സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ മഞ്ജു പാലിച്ച നിശബ്ദത വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ശ്രീകുമാര്‍ മേനോന്റെ ഈ കമന്ടിനെതിരെ മഞ്ജു ആരാധകരും രംഗത്ത് എത്തി. മഞ്ജു ഓടിയനെയും ഇതുപോലെ പിന്തുണച്ചിട്ടുണ്ടെന്നും ഇന്റര്‍വ്യൂകള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ആരാധകര്‍ പിന്നെ എന്തിനാണ് ത്തരത്തില്‍ ഒരു കമന്റ് നല്‍കിയതെന്നും ചോദിച്ചു. വിമര്‍ശനങ്ങള്‍ ശക്തമായതോടെ ‘ഇത്തരത്തിലുള്ള പിന്തുണയാണ് നിങ്ങളെ പോലെയുള്ള സൂപ്പര്‍സ്റ്റാറുകളില്‍ നിന്നും സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ആവശ്യം. നന്നായിണ്ട്’ എന്ന് സ്രീമുമാര് മേനോന് കുറിച്ചു.
Post Your Comments