ബോളിവുഡ് താര ദമ്പതികളായ അഭിഷേകും ഐശ്വര്യയും ഇപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ താരത്തെക്കുറിച്ചു പുതിയ ചില വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് സഹോദരി ശ്വേത. ജനപ്രിയ ചാറ്റ് ഷോയായ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ അതിഥികളായി അഭിഷേക് ബച്ചനും സഹോദരി ശ്വേതയും എത്തുന്നു. പരിപാടിയുടെ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ പുറത്തുവന്നു. നിരവധി ചോദ്യങ്ങളും ചില ഉത്തരങ്ങളും ഇരുവരും തമ്മിലെ വഴക്കും ഉള്‍പ്പെടുത്തിയാണ് പ്രൊമോ.
റാപ്പിഡ് ഫയര്‍ റൗണ്ടില്‍ അഭിഷേകിനോട് ചോദിക്കുന്ന ചോദ്യം ‘ആരെയാണ് അഭിഷേകിന് ഏറ്റവും പേടി, അമ്മയെയോ ഭാര്യയെയോ?’ എന്നാണു. അമ്മയെയാണ് പേടിയെന്ന് അഭിഷേകിന്റെ ഉത്തരം. എന്നാല്‍ ഉടനെ ശ്വേതയുടെ മറുപടിയെത്തി. ‘ഭാര്യയെയാണ് അഭിഷേകിന് പേടി’. ഇതെന്റെ റാപ്പിഡ് ഫയര്‍ റൗണ്ടാണ്, മിണ്ടാതിരിക്കെന്നാണ് ശ്വേതയോടുള്ള അഭിഷേകിന്റെ മറുപടി.
Post Your Comments