GeneralKollywoodMovie Gossips

അവനെ ഫോണ്‍ വിളിച്ച് ‘നീ എന്തിനാ എന്നെ വിട്ടിട്ട് പോകുന്നത് എന്ന് ചോദിച്ച് കുറേക്കരഞ്ഞു’!!

മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ എത്തിയ തെന്നിന്ത്യന്‍ താരമാണ് തപസി പന്നു. പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന താരം തന്റെ പ്രണയതകര്‍ച്ചയെക്കുറിച്ച് തുറന്നു പറയുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉണ്ടായ ആ പ്രണയ പരാജയത്തെക്കുറിച്ച് ഇന്ത്യ റ്റുടെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തപസി പങ്കുവയ്ക്കുന്നത്.

“ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ ആദ്യ പ്രണയം . ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ആ ബന്ധത്തെ പ്രണയമെന്നൊന്നും വിളിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല. കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ എന്നെ വിട്ടിട്ടു പോയി. പത്താം ക്ലാസിലെ ബോര്‍ഡ് എക്‌സാം ആകാറായി പഠിത്തത്തില്‍ ശ്രദ്ധിക്കണം എന്നെല്ലാം പറഞ്ഞായിരുന്നു ആ ബ്രേക്കപ്പ്. അന്ന് മൊബൈല്‍ ഒന്നും ഉണ്ടായിരുന്നില്ല. എനിക്കിപ്പോഴും ഓര്‍മയുണ്ട്, ബൂത്തില്‍ പോയി അവനെ ഫോണ്‍ വിളിച്ച് ‘നീ എന്തിനാ എന്നെ വിട്ടിട്ട് പോകുന്നത് എന്ന് ചോദിച്ച് കരഞ്ഞതൊക്കെ”.

shortlink

Related Articles

Post Your Comments


Back to top button