GeneralLatest NewsMollywood

പൃഥ്വിരാജിന്റെ അഭിപ്രായത്തോട് വിയോജിപ്പുണ്ട്; ടൊവിനോ

മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട രണ്ടുപേരാണ് പൃഥ്വിരാജും ടൊവിനോ തോമസും. നടന്‍ മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ച് നടി പാര്‍വതി രംഗത്ത് എത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ സിനിമയില്‍ ധാരാളമാണെന്നും അത് നല്ലതല്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഇനി അത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് നടന്‍ പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. എന്നാല്‍ പൃഥ്വിയുടെ ഈ അഭിപ്രായത്തോട് വിയോജിപ്പുണ്ടെന്ന് നടന്‍ ടോവിനൊ വ്യക്തമാക്കുന്നു.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഈ വിഷയത്തില്‍ ടോവിനോയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ .. ‘പൃഥ്വിരാജിന്റെ അഭിപ്രായത്തോട് വിയോജിപ്പുണ്ട്. അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതെന്റെ ശരിയാകണമെന്നില്ല. അദ്ദേഹത്തിന്റെ കണ്‍സപ്റ്റില്‍ അത് ശരിയായിരിക്കും. എന്റെ നിലപാട് അങ്ങനെയായിരിക്കില്ല. പക്ഷേ ഞങ്ങള്‍ തമ്മില്‍ വേറൊരു ഇക്വേഷനുണ്ട്.. ഒരു ബ്രദര്‍ഹുഡ് ഉണ്ട്. സിനിമയെ സ്‌നേഹിക്കുന്ന ആള്‍ക്കാര്‍ എന്ന നിലയ്ക്ക് ഞാന്‍ സിനിമയെ സ്‌നേഹിക്കുന്ന പോലെ തന്നെയാവണം അദ്ദേഹവും സിനിമയെ സ്നേഹിക്കേണ്ടത് എന്ന് എനിക്ക് പറയാനാകില്ല’.

shortlink

Related Articles

Post Your Comments


Back to top button