
സിനിമയിലെ ചില രംഗങ്ങളുടെ പേരില്‍ പലപ്പോഴും താരങ്ങള്‍ വിവാദത്തില്‍പ്പെടാറുണ്ട്. പുകവലിച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് പതാക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി രാധിക മദൻ.
നീരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ രാധിക ചിത്രത്തിലെ ചില സീനുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നെന്ന് തുറന്നു പറയുന്നു. ”ഓണ്‍ സ്ക്രീനിലെയും ഓഫ് സ്ക്രീനിലെയും വ്യക്തിത്വങ്ങള്‍ തമ്മിലുള്ള വ്യത്യാസം ചിലര്‍ മനസ്സിലാക്കുന്നില്ല. സിനിമയില്‍ ബീഡി വലിച്ചതിന് ട്രോള്‍ ചെയ്യപ്പെടുകയാണ്. ജീവിതത്തില്‍ പുകവലിക്കാത്ത ആളാണ് ഞാൻ” രാധിക മദൻ പറയുന്നു.
Post Your Comments