ബോളിവുഡിലെ താര സുന്ദരി ഐശ്വര്യ റായ് താന്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും മകള്‍ ആരാധ്യയ്ക്ക് ഒപ്പമാണ് എത്തുക. ആരാധ്യ ജനിച്ച ശേഷം പൂര്‍ണ്ണമായും മകള്‍ക്കൊപ്പം ജീവിക്കുന്ന ഐശ്വര്യ വീണ്ടും അഭിനയലോകത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഐശ്വര്യ സൂപ്പര്‍ മോം ആണെന്ന് ഭര്‍ത്താവ് അഭിഷേക് ബച്ചനും ‘ഒബ്‌സസീവ് മദര്‍’ ആണെന്ന് ജയാ ബച്ചനും ഒരു അഭിമുഖത്തില്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ച് താരത്തിന്റെ പ്രതികരണം.
സൂപ്പര്‍ മോം എന്ന് ആളുകള്‍ വിളിക്കുന്നതില്‍ തികഞ്ഞ സന്തോഷമുണ്ടെന്ന് ഐശ്വര്യ പറയുന്നു. തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് ആ വിളിയെന്നും സ്‌നേഹം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പ്രകടമാകുന്നതാണ് അമ്മയെന്ന അനുഭവമെന്നും വ്യക്തമാക്കിയ താരം സൂപ്പര്‍ മോം എന്ന വിളി ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുകയാണെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു
Post Your Comments