ആരാധകരെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ജനപ്രിയ സീരിയല്‍ താരം നിഖിതയുടെ മരണം. കഴിഞ്ഞ വെള്ളിയാഴ്ച വീടിന്റെ മുകള്‍നിലയില്‍ നിന്ന് വഴുതി വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ താരം ജനുവരി അഞ്ചിനു അന്തരിച്ചു. സംഭവത്തില്‍ ദുരൂഹത ആരോപിച്ചു മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ നടിയുടെ ഭര്‍ത്താവ് ലിപന്‍ സാഹു പോലീസ് കസ്റ്റഡിയില്‍.
നടി നിഖിതയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് താരത്തിന്റെ പിതാവ് സനാതന്‍ ബെഹ്റ ആരോപിച്ചു. ഭര്‍ത്താവും കുടുംബവും മകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്ന് പിതാവ് ആരോപിക്കുന്നു. അതിനെ തുടര്‍ന്ന് നല്കിയ പരാതിയില്‍ ലിപന്റെ മാതാപിതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
അഞ്ച് വര്‍ഷം മുന്‍പാണ് നിഖിത ലിപനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ നാലു വയസ്സുള്ള ഒരു മകനുമുണ്ട്. എന്നാല്‍ ആസൂത്രിതമായി തന്റെ മകളെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് നിഖിതയുടെ പിതാവ് പറയുന്നു. നിഖിതയും ഭര്‍ത്താവും തമ്മില്‍ വഴക്ക ഉണ്ടാകുകയും അത് ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞു ഇരുവരും വീടിന്റെ ടെറസിലേക്ക് പോകുകയും ചെയ്തു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ നിഖിതയുടെ ഉറക്കെയുള്ള കരച്ചില് കേട്ട് അവിടെ എത്തിയപ്പോള്‍ അവള് ടെറസില്‍ നിന്ന് താഴെ വീണ് കിടക്കുകയായിരുന്നുവെന്നും തലയില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്നും നിഖിതയുടെ പിതാവ് പരാതിയില്‍ പറയുന്നു.
Post Your Comments