CinemaMollywoodNEWS

ഞങ്ങളുടെ സൗകര്യം നോക്കി മോഹന്‍ലാല്‍ വന്നു : തുറന്നു പറച്ചിലുമായി സിബി മലയില്‍

മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയ ആഴം ഏറ്റവും കൂടുതല്‍ കണ്ടിട്ടുളളത് സിബി മലയില്‍ ചിത്രങ്ങളിലാണ്. കിരീടവും, ചെങ്കോലും, ഭരതവും, ദശരഥവുമൊക്കെ പ്രേക്ഷക മനസ്സിന്റെ വിങ്ങലായപ്പോള്‍ ലോഹിതദാസ് എന്ന എഴുത്തുകാരന്റെ വലിയ നിലയിലുള്ള വളര്‍ച്ചയായിരുന്നു മലയാള സിനിമാ ലോകം ദര്‍ശിച്ചത്.


ലോഹിതദാസും താനും ചേര്‍ന്ന് ഒരു മോഹന്‍ലാല്‍ സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്നും മോഹന്‍ലാല്‍ ഞങ്ങളുടെ സൗകര്യം നോക്കി കഥ കേള്‍ക്കാന്‍ ഹോട്ടല്‍ റൂമില്‍ വന്നിരുന്നുവെന്നും സിബി മലയില്‍ പറയുന്നു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും, മോഹന്‍ലാലും ലോഹിതദാസിനെ ഒരിക്കലും അവഗണിക്കുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നും  സിബി മലയില്‍ വ്യക്തമാക്കുന്നു. അവസാന നിമിഷങ്ങളില്‍ ലോഹിതദാസ് മമ്മൂട്ടിയുമായും ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്നും ആ സിനിമയെക്കുറിച്ച് മമ്മൂട്ടി തന്നോട് വളരെ ആവേശത്തോടെയാണ് പറഞ്ഞതെന്നും സിബി മലയില്‍ ഓര്‍ക്കുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ആദ്ദേഹവുമായി യാതൊരു വിധത്തിലുമുള്ള അകല്‍ച്ചയും ഉള്ളതായി തോന്നിയിരുന്നില്ലെന്നും സിബി മലയില്‍ പങ്കുവെയ്ക്കുന്നു.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായ ‘തനിയാവര്‍ത്തനം’ ഇതേ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ്. ലോഹിതദാസിന്‍റെ ആദ്യ സംവിധാന സംരഭമായ ‘ഭൂതക്കണ്ണാടി’ എന്ന ചിത്രത്തില്‍ നായകനായതും മമ്മൂട്ടി തന്നെയാണ്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.


മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലും ലോഹിതദാസ് എന്ന രചയിതാവ് വഹിച്ച പങ്ക് വളരെ വലുതാണ്.മലയാള സിനിമ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും സൂപ്പര്‍ താരങ്ങളായി വാഴ്ത്തുമ്പോഴും ഇരുവരെയും നടനായി തന്നെ തന്റെ ചിത്രങ്ങളിലൂടെ വരച്ചു കാട്ടിയ അത്ഭുത പ്രതിഭയായിരുന്നു മലയാളത്തിന്റെ സ്വന്തം ഏകെ ലോഹിതദാസ്.

shortlink

Related Articles

Post Your Comments


Back to top button