ബോളിവുഡിലെ താര സുന്ദരി സുസ്മിതാ സെന്‍ പ്രണയത്തിലാണ്. പരസ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന റോഹ്മാന് ഷാല്‍ ആണ് സുസ്മിതയുടെ കാമുകന്. താരം തന്റെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് കാമുകന് റോഹ്മാന്റെ വാക്കുകളാണ്.
കഴിഞ്ഞ ദിവസം സുസ്മിത ഇന്‍സ്റ്റാഗ്രാമില്‍ ഒരുചിത്രം പങ്കുവയ്ച്ചിരുന്നു. അതിന് താഴെ റോഹ്മാന് നിങ്ങളോടുള്ള പ്രണയം എനിക്ക് അടക്കാനാവുന്നില്ല’ എന്ന് കുറിച്ചു. കമന്റ് ശ്രദ്ധയില്‍പ്പെട്ട സുസ്മിത ‘എങ്കില്‍ അത് നിങ്ങള്‍ തടുക്കാത്തതായിരിക്കും നല്ലത്, നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു ജാന്‍.’ എന്നും മറുപടി നല്കി. ഇത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Post Your Comments