GeneralLatest NewsMollywood

സംഘപരിവാർ ഗ്രൂപ്പുകളിൽ തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു; ശ്രീകുമാരൻ തമ്പി

മലയാളികളുടെ ഹൃദയ തന്ത്രികളില്‍ പ്രണയത്തിന്റെ രാഗം മീട്ടിയ ഗാനരചയിതാവും സംവിധായകനുമാണ് ശ്രീകുമാരൻ തമ്പി. ഹർത്താലിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് സംഘപരിവാർ ഗ്രൂപ്പുകളിൽ തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ ഏത് പാർട്ടി നടത്തിയാലും ഹർത്താൽ അംഗീകരിക്കാൻ പറ്റില്ലെന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ വിവിധ ബിജെപി അനുകൂല ഗ്രൂപ്പുകളിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ പ്രചാരണം നടന്നുവെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു.

ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ്‌

”ഫേസ്‌ബുക്കിലെ എന്റെ അയ്യായിരം സുഹൃത്തുക്കളുടെയും മുപ്പത്തോരായിരം ഫോള്ളോവെഴ്സിന്റെയും അറിവിലേക്ക്

കഴിഞ്ഞ നവംബർ 17 ന് ഫേസ്‌ബുക്കിൽ ഞാൻ ഇട്ട നിർദോഷകരമായ ഒരു പോസ്റ്റിനുള്ള മറുപടി എന്ന പോലെ കൃഷ്ണ മുരളി Krishna Muraly എന്ന ആൾ അയാളുടെ വാളിൽ എഴുതിയ വരികൾ എന്നെ അപകീർത്തിപ്പെടുത്തുന്നതായിരുന്നു. എങ്കിലും ഞാൻ ക്ഷമിച്ചു , എന്നാൽ ഇന്നലെ ഇതിനു പിന്നിൽ ഒരു ഗൂഢാലോചന ഉണ്ടെന്നു എനിക്ക് വിശ്വസനീയമായ അറിവ് കിട്ടി. കൃഷ്ണമുരളിയുടെ സുഹൃത്തായ ഒരു വ്യക്തി ഭാരതീയ ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട അനേകം ഗ്രൂപ്പുകളിൽ എനിക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുന്നതായി എന്റെ ആരാധകർ അറിയിച്ചു. അതുകൊണ്ട് ഞാൻ ഈ കൃഷ്ണമുരളിയെ UNFRIEND ചെയ്യുന്നു .. അന്ന് ഹർത്താൽ സംബന്ധിച്ച് ഞാൻ ഇട്ട പോസ്റ്റും അതിനു എന്നെ കടന്നാക്രമിച്ചു കൊണ്ട് അയാൾ പോസ്റ്റ് ചെയ്ത വരികളും താഴെ ചേർക്കുന്നു ..

”ദയവായി എന്റെ യഥാർഥ സുഹൃത്തുക്കൾ ഇതുപോലുള്ള കപടസുഹൃത്തുക്കളുടെ കാര്യത്തിൽ ഒരു കണ്ണ് വയ്ക്കുക

shortlink

Related Articles

Post Your Comments


Back to top button