BollywoodGeneralLatest News

എന്റെ സ്വകാര്യ ജീവിതം അറിയാതെ എന്തിനു എന്നെ മോശക്കാരിയാക്കുന്നു? ജീവിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച്‌ യുവതാരം

ജീവിക്കാന്‍ അനുവദിക്കണമെന്നു അപേക്ഷിച്ച് യുവ ഗായിക നേഹ കക്കര്‍. താന്‍ ഡിപ്രഷനില്‍ ആണെന്നും അതിനു കാരണം തനിക്കു ചുറ്റുമുള്ള വ്യക്തികള്‍ ആണെന്നും തുറന്നു പറഞ്ഞ് നേഹയുടെ പോസ്റ്റ്‌. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ അനാവശ്യം പറഞ്ഞ് നടക്കുന്ന നെഗറ്റീവ് മനുഷ്യരാണ് തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടത് എന്നാണ് നേഹ ഇന്സ്റ്റഗ്രമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

” ഞാന്‍ ഡിപ്രഷനിലാണ്. ലോകത്തിലെ എല്ലാ നെഗറ്റീവ് മനുഷ്യര്‍ക്കും നന്ദി, എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിനങ്ങള്‍ സമ്മാനിക്കാന്‍ നിങ്ങള്‍ക്കായി. നിങ്ങള്‍ വിജയിച്ചു, ആശംസകള്‍.’ നേഹ കുറിക്കുന്നു. എന്നാല്‍ ഒരു വ്യക്തിയെക്കുറിച്ചല്ല താന്‍ പറയുന്നതെന്നും നെഗറ്റീവായ നിരവധി പേരെക്കുറിച്ചാണ് തന്റെ കുറിപ്പെന്നും നേഹ കൂട്ടിച്ചേര്‍ത്തു.

”തന്റെ സ്വകാര്യ ജീവിതം ജീവിക്കാന്‍ ലോകത്തിലെ ഒരുവിഭാഗം അനുവദിക്കുന്നില്ല. എന്റെ ഗാനങ്ങളും എന്നെയും ഇഷ്ടപ്പെടുന്ന എല്ലാവരോടും നന്ദി. എന്നാല്‍ ഞാന്‍ ആരാണെന്നോ എന്റെ പ്രശ്‌നങ്ങള്‍ എന്താണെന്നോ അറിയാത്തവര്‍ എന്നെക്കുറിച്ച്‌ മോശം പറയുന്നവരെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഞാന്‍ അപേക്ഷിക്കുകയാണ്, ദയവായി എന്നെ സന്തോഷത്തോടെ ജീവിക്കാന്‍ അനുവദിക്കൂ.’ താരം വ്യക്തമാക്കി.

നടന്‍ ഹിമാഷ് കൊഹ് ലിയുമായുള്ള പ്രണയ പരാജയം ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button