GeneralKollywoodLatest News

അഭിറാമിനെതിരെ വെളിപ്പെടുത്തലുമായി നടി സൗമ്യ

നടന്‍ റാണ ദഗ്ഗുബാട്ടിയുടെ സഹോദരനും നിര്‍മാതാവുമായ അഭിറാം ദഗ്ഗുബാട്ടിയ്ക്കെതിരെ വെളിപ്പെടുത്തലുമായി നടി സൗമ്യ. തെന്നിന്ത്യന്‍ യുവതാരമായ സൗമ്യ തടകാ എന്ന ചിത്രത്തിന്‍റെ ചിത്രീകരണ വേളയില്‍ ഉണ്ടായ സംഭവമാണ് തുറന്നു പറഞ്ഞത്.

നാഗ ചൈതന്യ, തമന്ന, ആന്‍ഡ്രിയ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് തടകാ. ചിത്രത്തില്‍ ഒരു വേഷത്തില്‍ സൗമ്യയും എത്തിയിരുന്നു. എന്നാല്‍ രാമനായ്ടു സ്റ്റുഡിയോയില്‍ നടന്ന ഷൂട്ടിങ്ങിനിടയില്‍ സെറ്റിലേക്ക് വളരെ വേഗത്തില്‍ കാര്‍ ഓടിച്ച് റാണയുടെ സഹോദരന്‍ അഭിറാം വരുകയും കുട്ടിത്തത്തോടെ പെരുമാറുകയും ചെയ്തു. എന്നാല്‍ തെലുങ്കിലെ വലിയ നിര്‍മ്മാതാവിന്റെ പേരക്കുട്ടിയായ അഭിറാമിനോട് സംസാരിക്കാന്‍ ഭയമായിരുന്നു.

ഞാന്‍ അഹങ്കാരിയാണെന്ന് എന്ന് ചിന്തിച്ചത് കൊണ്ടാണോ എന്ന് അറിയില്ല, അദ്ദേഹം എന്റെ വണ്ടി ഒരുപാട് ദൂരെ കൊണ്ട് പാര്‍ക്ക് ചെയ്യിച്ചു. രണ്ടു വട്ടം അത് ആവര്‍ത്തിച്ചു. എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ കാരവനില്‍ ഇരുന്ന് കരഞ്ഞു. അവസാനം നാഗചൈതന്യയോട് ഞാന്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. അദ്ദേഹം അഭിറാമിനെ വിളിച്ച് ഇനിയെന്നോട് ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. പിന്നീട് അഭിറാം ഒന്നിനും മുതിര്‍ന്നിട്ടില്ല- സൗമ്യ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button