
തെന്നിന്ത്യന്‍ താരം ജയം രവിയുടെ ഏറ്റവും പുതിയ ചിത്രമാണ് കാർത്തിക് തങ്കവേൽ സംവിധാനം ചെയ്ത് ക്രിസ്മസ് റിലീസായി എത്തിയ അടങ്കമാറ്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ വേളയില്‍ വഴക്കിടുന്ന ഭാര്യയെ വരുതിയ്ക്ക് നിര്‍ത്താന്‍ ഈ ചിത്രം കൊണ്ട് കഴിഞ്ഞുവെന്നു താരം വെളിപ്പെടുത്തുന്നു.
ജയം രവിയുടെ ഭാര്യ ആർതിയുടെ അമ്മയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയാഘോഷങ്ങൾക്കായി അണിയറപ്രവർത്തകരും താരങ്ങളും ചെന്നൈയില്‍ ഒത്തുചേർന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ ആർതി തന്നോട് മാപ്പുപറഞ്ഞെന്നു ജയം രവി പറയുന്നു.
”അടങ്കമാറിന്റെ ഷൂട്ടിങ് വേളയിൽ മാത്രമാണ് ആര്‍തിയെ അടക്കിനിർത്താൻ കഴിഞ്ഞിട്ടുള്ളത്. ആർതിയുടെ അമ്മയാണല്ലോ നിർമാതാവ്. വീട്ടിൽ എന്തെങ്കിലും കാര്യത്തിന് വഴക്കുണ്ടാകുമ്പോൾ, അമ്മയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പോകുന്നില്ല എന്നുപറയും. അങ്ങനെ വഴക്കുകൾ അവസാനിക്കും. അങ്ങനെ ജീവിതത്തിലാദ്യമായി ആർതി എന്നോട് സോറി പറഞ്ഞു”-ജയം രവി പറഞ്ഞു.
Post Your Comments