BollywoodGeneralLatest News

യുവനടിയെ നഗ്ന ചിത്രങ്ങൾ കാട്ടി പീഡനം; കാസ്റ്റിങ്ങ് ഡയറക്ടര്‍ക്ക് ജിവപര്യന്തം തടവ്

യുവനടിയ്ക്ക് സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു പീഡിപ്പിച്ച സംഭവത്തില്‍ കാസ്റ്റിങ്ങ് ഡയറക്ടര്‍ക്ക് ജിവപര്യന്തം തടവ്. ഡയറക്ടര്‍ രവിന്ദ്രനാഥ്ഘോഷിന് ജീവപര്യന്തം തടവും 1.31 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മുംബൈ സെഷന്‍സ് കോടതിയുടേതാണ് വിധി.

ഇരുപത്തി മൂന്നുകാരിയായ യുവതിയുടെ പരാതിയിന്‍ മേലാണ് നടപടി. 2012ല്‍ മാധ് ദ്വീപിൽ വെച്ച് കണ്ടുമുട്ടിയ യുവതിയും രവീന്ദ്രനാധും പരിച്ചയത്തിലാകുകയും സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്താണ് ഇരുവരും പരിചയത്തിലായത്. എന്നാല്‍ പീഡനം തുടര്‍ന്ന സമയത്ത് ഇരുവരും തമ്മില്‍ പിരിയുകയും ചെയ്തു. എന്നാല്‍ ഈ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ഒരു ലക്ഷം രൂപ നടിയോട് സംവിധായകന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവതി വാക്ക് പാലിക്കാത്തതിനെ തുടര്‍ന്ന് നഗ്ന ചിത്രങ്ങള്‍ ഭര്‍ത്താവിനും ജോലിക്കാരനും ഇയാള്‍ അയച്ചുകൊടുത്തു. യുവതി ഇതിനുശേഷം പോലീസില്‍ പരാതി നല്‍കുകയും 2013 ഡിസംബറില്‍ രവിന്ദ്രനാഥിനെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button