നടി മഞ്ജു വാര്യരെ സഹായിച്ചതിനു ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ മഞ്ജു വിവാഹ മോചന ശേഷം പരസ്യങ്ങളിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സംവിധായകന് ശ്രീകുമാര്‍ മേനോന് ആയിരുന്നു.
മോഹന്‍ലാലിനെ നായകനാക്കി ഒടിയന് ഒരുക്കിയ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്. എന്നാല്‍ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു. അതിനു കാരണം നായിക മഞ്ജു ആയിരുന്നെന്നും സംവിധായകന് പറഞ്ഞു. ”മഞ്ജുവിനെ പ്രൊഫഷണല്‍ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടു വന്ന എനിക്ക് ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുപാട് ഭവിഷ്യത്തുകള്എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഈ എതിര്‍പ്പുകള്‍ക്കൊന്നും അധികം ആയുസ്സില്ല. മഞ്ജുവിനെ സഹായിച്ചതില്‍ എനിക്ക് കുറ്റബോധമില്ല. എന്റെ നഷ്ടങ്ങളെക്കുറിച്ച് ഞാന്‍ എന്നും ബോധവാനായിരുന്നു. ഇന്ന് ഒറ്റതിരിഞ്ഞ് എല്ലാ ആക്രമങ്ങളെയും ഞാന്‍ നേരിടുകയാണ്. അതില്‍ എനിക്ക് വിഷമമില്ല’.
Post Your Comments