ഇന്ന് മലയാളികളുടെ പ്രിയ ഗായികമാരില്‍ ഒരാളായി ശ്രേയ ഘോഷാല്‍ മാറിക്കഴിഞ്ഞു. നിരവധി ഗാനങ്ങള്‍ പാടാന്‍ ശ്രേയയ്ക്ക് മലയാളത്തില്‍ അവസരം ലഭിക്കുന്നു. എന്നാല്‍ പലതും ശ്രദ്ധിക്കപ്പെടുന്നുമില്ല. അതില്‍ ചില പാട്ടുകളെങ്കിലും ഇവിടുത്തെ മലയാളി ഗായകര്‍ക്ക് നല്‍കിയാല്‍ കൂടുതല്‍ ഗായകര്‍ക്ക് അവസരങ്ങള്‍ ലഭിക്കകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുമെന്നും ഗായിക രാജലക്ഷ്മി.
കുറച്ചു കാലമായി ശ്രേയ മലയാളത്തില്‍ ഒരുപാടു പാട്ടുകള്‍ ആയി പാടുന്നു. ചിലതൊന്നും ശ്രദ്ധിക്കപ്പെടുന്നതു പോലുമില്ല. അവയില്‍ ചിലതെങ്കിലും ഇവിടുത്തെ മലയാളി ഗായകര്‍ക്ക് നല്‍കിയാല്‍ പലര്‍ക്കും അവസരങ്ങള്‍ ലഭിക്കുമെന്നാണ് രാജലക്ഷ്മിയുടെ അഭിപ്രായം. പറയുന്നത്. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിനിടയില്‍ ശ്രേയയുടെ പാട്ടുകളെ ക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനു മറുപടിയായാണ് താരം ഇത് പറഞ്ഞത്.
”ഇന്ത്യയിലെ ഏറ്റവും മികച്ച ഗായിക തന്നെയാണ് ശ്രേയ ഘോഷാല്‍. ശ്രേയയെക്കൊണ്ടു ഒരു പാട്ടു പാടിക്കുക എന്നുള്ളത് നമ്മുടെ സംഗീത സംവിധായകര്‍ക്കെല്ലാം വളരെ താല്‍പര്യമുള്ള കാര്യവുമാണ്. ശ്രേയാജി പാടുന്ന പോലെയൊന്നും പാടാനാകും എന്നും തോന്നുന്നുമില്ല. അത്ര കഴിവുറ്റ കലാകാരിയാണവര്‍. എങ്കിലും അവരോടൊപ്പം റീജ്യണല്‍ പാട്ടുകാര്‍ക്കു കൂടി അവസരങ്ങള്‍ നല്‍കണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. മറ്റൊന്ന്, ഓരോ ഈണവും പുതിയതായി നിര്‍മിക്കപ്പെടുമ്ബോള്‍ സംഗീത സംവിധായകര്‍ക്ക് അറിയാം, ഏതു ഗായകന്‍ അല്ലെങ്കില്‍ ഗായിക അതു പാടിയാല്‍ കൊള്ളുമെന്ന്. അതെല്ലാം അവരുടെ കയ്യിലാണ് ഇരിക്കുന്നത്”- രാജലക്ഷ്മി
ജനകന്‍ എന്ന ചിത്രലെ ‘ഒളിച്ചിരുന്നേ’ എന്ന ഗാനത്തിലൂടെ കേരള സംസ്ഥാന അവാര്‍ഡ് രാജലക്ഷ്മിയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നും എപ്പോഴും, രാമന്റെ ഏദന്‍ തോട്ടം, ഉദാഹരണം സുജാത, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലും രാജലക്ഷ്മി പാടിയിട്ടുണ്ട്.
Post Your Comments