BollywoodGeneralLatest News

സമൂഹത്തിലെ ഉന്നത വ്യക്തികളുടെ പ്രതിച്ഛായ മോശമാക്കി; താരങ്ങള്‍ക്കെതിരെ കേസ്

ഡോ മന്‍മോഹന്‍സിംഗിന്റെ രാഷ്ട്രീയ ജീവിതത്തിലെ ചില പ്രധാന ഏടുകള്‍ പ്രമേയമാക്കുന്ന ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ്. നടന്‍ അനുപം ഖേര്‍, മുന്‍പ്രധാനമന്ത്രിയുടെ മുഖ്യ മാധ്യമ ഉപദേഷ്ടാവും ചിത്രത്തിനു ആധാരമായ പുസ്തകത്തിന്റെ രചയിതാവുമായ സഞ്ജയ് ബാരുവായി വേഷമിടുന്ന അക്ഷയ് ഖന്ന എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് വക്കീല്‍ സുധീര്‍ കുമാര്‍ ഓജ .

സമൂഹത്തിലെ ഉന്നത വ്യക്തികളുടെ പ്രതിച്ഛായ മോശമാക്കി എന്നാരോപിച്ചാണ്‌ കേസ്. മുസാഫര്‍പൂറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ജനുവരി 8ന് സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരിഗണിക്കും.

shortlink

Related Articles

Post Your Comments


Back to top button