നിവേദ്യം എന്ന ചിത്രത്തിലൂടെ ആരാധക പ്രതി നേടിയ താരമാണ് ഭാമ. തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരില്‍ ഒരാളായി മാറിയ ഭാമ ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചു മനസ്സ് തുറന്നു ഭാമ.
”എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. മൂന്ന് പെണ്‍കുട്ടികളും അമ്മയും… ജീവിതത്തില്‍ എന്ത് ചെയ്യണമെന്നറിയാത്ത ഒറ്റപ്പെടലായിരുന്നു അത്. ആ അന്തരീക്ഷത്തില്‍ അമ്മയുടെ വാത്സല്യമൊന്നും ഞാന്‍ ഞങ്ങള്‍ അനുഭവിച്ചിട്ടില്ല. മൂന്ന് പെണ്‍കുട്ടികളെയും പഠിപ്പിച്ച് വളര്‍ത്താനുള്ള പ്രഷറിലായിരുന്നു അമ്മ.. അതുകൊണ്ടു തന്നെ 6 മണിക്ക് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങാനുള്ള അനുവാദം ഒന്നും ഉണ്ടായിരുന്നില്ല. ” ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.
അത് പിന്നീടുള്ള ജീവിതത്തില്‍ ബോള്‍ഡാകാന്‍ ഞങ്ങളെ പഠിപ്പിച്ചുവെന്നും ഏത് പ്രതിസന്ധികളെയും സംയമനത്തോടെ നേരിടാന്‍ പ്രേരണയായേന്നും ഭാമ പറഞ്ഞു.
Post Your Comments