ആരാധകരെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ബോളിവുഡ് താര സുന്ദരി ശ്രീദേവിയുടെ മരണം. ദുബായില്‍ ഒരു വിവാഹ ആഘോഷത്തിന് പങ്കെടുക്കാന്‍ എത്തിയ ശ്രീദേവിയുടെ മരണത്തിലെ അസ്വാഭാവികത ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ശ്രീദേവിയുടെ ഓർമകളിലാണ് ഇപ്പോഴും കുടുംബം. ആ നാല് മാസങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് ഓർമയില്ലെന്നും ഇപ്പോഴും ആ ആഘാതത്തിൽ നിന്നും മുക്തയായിട്ടില്ലെന്നും മകള്‍ ജാന്‍വി കപൂര്‍ തുറന്നു പറയുന്നു.
”സത്യം പറഞ്ഞാൽ ഞാനിപ്പോഴും ആ ആഘാതത്തിലാണ്. മൂന്നുനാലു മാസത്തോളം എന്താണ് സംഭവിച്ചതെന്നു പോലും ഓർത്തെടുക്കാനാകുന്നില്ല”, ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ ജാന്‍വി പറഞ്ഞു കൂടാതെ അമ്മയുടെ മരണത്തോടെ അർധസഹോദരങ്ങളായ അർജുൻ, അൻഷുല എന്നിവരുമായി തന്നെ കൂടുതൽ അടുപ്പിച്ചെന്നും ജാൻവി വ്യക്തമാക്കി.
”ഞങ്ങൾ ഒരേ രക്തമാണ്. ആ നാലു മാസങ്ങളെക്കുറിച്ച് ഓര്‍മയില്ല, ഒന്നു മാത്രം ഓർമിക്കുന്നു. ഞങ്ങൾ സഹോദരങ്ങള്‍ ഹര്‍ഷിന്റെ(അനിൽ കപൂറിന്റെ മകൻ) മുറിയിലിരിക്കുമ്പോൾ അര്‍ജുനും അനുഷ്ലയും അവിടേക്ക് വന്നു. ആ ദിവസമാണ് ഞങ്ങൾ ഓകെ ആകും എന്ന് എനിക്ക് തോന്നിയത്” ശ്രീദേവിയുടെ വിയോഗത്തെ തുടര്‍ന്നാണ് അര്ജുന് കപൂറും അന്‍ഷുലയും ജാന്‍വിയ്ക്കും ഖുഷിയ്ക്കും സഹായകമായി എത്തിയത്. വൈരാഗ്യം മറന്നു എത്തിയ അര്ജ്ജുന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയുംചെയ്തു.
Post Your Comments