![](/movie/wp-content/uploads/2019/01/CHARU-LATHA.jpg)
ആത്മസഖീ എന്ന സീരിയലെ ചാരുലതയായി എത്തി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ചിലങ്ക. ‘ആത്മസഖി’യില്‍ നെഗറ്റീവ് ഷേഡുള്ള നായികാ കഥാപാത്രമായ ചാരുലതയേ അവതരിപ്പിച്ച ചിലങ്ക സീരിയല്‍ രംഗത്ത് നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് തുറന്നു പറയുന്നു.
”ജോലി സംബന്ധമായോ അല്ലാതെയോ എനിക്കിന്നോളം മോശപ്പെട്ട ഒരനുഭവവുമുണ്ടായിട്ടില്ല. ഞാൻ പ്രവർത്തിച്ചിട്ടുള്ളതെല്ലാം നല്ല ടീമിനൊപ്പമാണ്. എന്റെ നേരെ എന്തെങ്കിലും മോശം പ്രതികരണമുണ്ടാകണമെങ്കിൽ ഞാനും അങ്ങനെയായിരിക്കണം. ഞാനങ്ങനെ നിൽക്കുന്ന ആളല്ല. നമ്മൾ പോകുക, ജോലി ചെയ്യുക, പോരുക. അതിനപ്പുറം അനാവശ്യമായ ഒരു ബന്ധവും ആരുമായും സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ഞാനൊരാളോട് മോശമായി പെരുമാറിയാൽ മാത്രമേ അയാൾക്കും എന്നോടു മോശമായി പെരുമാറാനുള്ള ധൈര്യമുണ്ടാകൂ. അതല്ല, എന്നോട് മോശമായി പെരുമാറിയാൽ തന്നെ ഞാൻ പ്രതികരിക്കും. അതിനുള്ള ധൈര്യമെനിക്കുണ്ട്.”
മായാമോഹിനി, അമൃതവർഷിണി, ആത്മസഖി തുടങ്ങിയ സീരിയലില്‍ മികച്ച വേഷങ്ങള്‍ ചെയ്ത താരമാണ് ചിലങ്ക
Post Your Comments