GeneralHollywoodLatest NewsWorld Cinemas

ജനനേന്ദ്രിയം പ്രദർശിപ്പിച്ച ഫോട്ടോയിലൂടെ വിവാദത്തിലായ നടി വീണ്ടും അറസ്റ്റില്‍!!

ഈജിപ്തിലെ പുരാതനമായ കൊണാക്ക് ക്ഷേത്രത്തില്‍ വച്ച് നഗ്നയായി ഫോട്ടോഷൂട്ട് നടത്തി വിവാദത്തിലായ നടിയുടെ പുതിയ ചിത്രവും വിവാദത്തില്‍. സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പശ്ചാത്തലത്തിൽ മരക്കുരിശും തോളിലേറ്റി നഗ്നയായി നിൽക്കുന്ന ചിത്രം പങ്കുവച്ച നടിയും പ്ലേബോയ് മോഡലുമായ മരിസ പാപ്പന്‍ വീണ്ടും അറസ്റ്റിൽ. ബെൽജിയം മോഡൽ മരിസ വത്തിക്കാനിലാണ് അറസ്റ്റിലായത്.

​മരക്കുരിശും തോളിലേറ്റി ന​ഗ്നയായി നില്‍ക്കുന്നതും ബൈബിളിന്റെ മുന്നിൽ നഗ്നയായി കിടക്കുന്നതുമായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മരിസ പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ വിവാദമായതോടെയാണ് ഫോട്ടോഗ്രാഫർ ജസി വാൾക്കറേയും മരിസയെയും അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂർ കഴിഞ്ഞാണ് ഇരുവരേയും പൊലീസ് വിട്ടയച്ചത്.

ജറുസലേമിലെ വെയിലിങ് വാളിനു മുന്നിൽവച്ച് ന​ഗ്നത പ്രദർശിപ്പിച്ച് ഫോട്ടോഷൂട്ട് നടത്തിയതിന് നടിക്കെതിരെ ഇസ്രേലിയയിൽ പ്രതിഷേധം നടന്നിരുന്നു. 2017 ല്‍ ഈജിപ്തിലെ പുരാതനമായ കൊണാക്ക് ക്ഷേത്രത്തില്‍ വച്ച് നഗ്നയായി ഫോട്ടോഷൂട്ട് നടത്തിയതിന് ഈജിപ്തില്‍ അറസ്റ്റിലായ താരം വത്തിക്കാൻ ബസലിക്കയിൽ വച്ച് ജനനേന്ദ്രിയം പ്രദർശിപ്പിച്ച് ഫോട്ടോക്ക് പോസ് ചെയ്തതിന്റെ പേരിലും പോലീസ് പിടിയില്‍ ആയിട്ടുണ്ട്.

shortlink

Post Your Comments


Back to top button