GeneralLatest NewsMollywood

സെക്രട്ടറിയുടെ പിഴവ്‌ കാരണം ആ നടന് എ.എം.എം.എയില്‍ അംഗത്വം ലഭിച്ചില്ല!!

വ്യതസ്ത വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അബ്ദുള്‍ സലാമെന്ന ഗീഥാസലാം. ആലപ്പുഴ സ്വദേശിയായ ഗീഥാ സലാം നാടകത്തിലൂടെ സിനിമയിലെത്തിയ വ്യക്തിയാണ്. ആലപ്പുഴ സ്വദേശിയായ അദ്ദേഹത്തിന് നാടകം ജീവനായിരുന്നു. അതുകൊണ്ട് തന്നെ പാലക്കാട് പൊതുമരാമത്ത് വകുപ്പില്‍ ക്ലര്‍ക്കായി നിയമിക്കപ്പെട്ട പ്പോഴും എവിടെയെങ്കിലും നാടകമുണ്ടെന്നു കേട്ടാല്‍ അവധിയെടുത്ത് അഭിനയിക്കാന്‍ പോകുമായിരുന്നു.

നാഷനല്‍ തിയറ്റേഴ്സില്‍നിന്ന് പിന്നീട് ഗീഥയിലേക്ക് മാറിയ കാലത്താണ് അബ്ദുള്‍ സലാം ഗീഥാ സലാം ആകുന്നത്.. ജ്യോതി, ദീപം, ജ്വാല, സാക്ഷി, മാപ്പ്, മോഹം തുടങ്ങിയ നാടകങ്ങള്‍ 2500ലധികം വേദികളില്‍ കളിച്ച ഗീഥാ സലാം മാണി കോയ കുറുപ്പ്, പുറപ്പാട്, കാളീചക്രം എന്നീ സിനിമകളില്‍ അഭിനയിച്ചിരുന്നു. നാടകങ്ങള്‍ കുറഞ്ഞപ്പോള്‍ സീരിയലുകളില്‍ സജീവമായി. ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ച ‘ജ്വാലയായ്’ എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഗ്രാമഫോണ്‍ പോലുള്ള ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിരുന്നു.

എന്നാല്‍ നീണ്ട വര്‍ഷക്കാലം മലയാള സിനിമയില്‍ തുടര്‍ന്ന ഗീഥാ സലാം താരസംഘടനയായ എ എം എം എയില്‍ അംഗമല്ലായിരുന്നു. 12,500 രൂപ അംഗത്വ ഫീസ് ഉണ്ടായിരുന്ന കാലത്ത് അന്നത്തെ സെക്രട്ടറിക്കു പറ്റിയ വീഴ്ച്ച മൂലമാണ് തനിക്ക് അംഗത്വം ലഭിക്കാതെ പോയതെന്നും മുമ്പ് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശ്വാസകോശ രോഗത്തുടര്‍ന്നു ചികിത്സയിലായിരുന്ന ഗീഥാ സലാം കഴിഞ്ഞ പത്തൊന്‍പതാം തീയതിയാണ് അന്തരിച്ചത്.

shortlink

Post Your Comments


Back to top button