കങ്കണ നായികയായി എത്തി ബോളിവുഡില്‍ വന്‍ വിജയമായ ക്വീന്‍ വിവിധ ഭാഷകളിലേയ്ക്ക് എത്തുകയാണ്. തെന്നിന്ത്യൻ സുന്ദരി കാജൽ അഗര്‍വാള്‍ ആണ് തമിഴില്‍ പ്രധാനവേഷത്തിലെത്തുന്നത്. ‘പാരിസ് പാരിസ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ വിവാദത്തിലാണ്. കാജലിന്റെ സ്തനത്തിൽ സഹതാരം എല്ലി അവിരാം തൊടുന്ന രംഗമാണ് വിവാദത്തിനു കാരണം. എന്നാൽ ആ രംഗത്തിൽ ഒരു തെറ്റുമില്ലെന്നും ഇൗ ചിത്രത്തിന്റെ യഥാർഥ പതിപ്പായ ‘ക്വീൻ’ ഹിന്ദിയിൽ ഇറങ്ങിയപ്പോൾ ഇതേ രംഗം ഇതേ പോലെത്തെന്നെ അതിൽ ഉണ്ടായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകൻ രമേഷ് അരവിന്ദ് പറയുന്നു.
‘ക്വീനിന്റെ റീമേക്ക് ആണല്ലോ പാരിസ് പാരിസ്. ക്വീനിൽ കങ്കണയും ലിസ ഹെയ്ഡനും ഒരുമിച്ച് ഇതേ രീതിയിൽ തന്നെയാണ് ഇൗ രംഗം ചെയ്തിട്ടുള്ളത്. അന്ന് ഒരു വിവാദവും ഉണ്ടായിട്ടില്ല. അതിൽ മോശമായി ഒന്നുമില്ല താനും. പിന്നെ എന്തിനാണ് ഇപ്പോൾ ഇങ്ങനെ ?’ രമേഷ് ചോദിക്കുന്നു. എന്നാൽ ചിത്രത്തിലെ അപ്രധാന രംഗം ട്രെയിലറിൽ ഉൾപ്പെടുത്തി സിനിമ മാർക്കറ്റ് ചെയ്യാനുള്ള കുറുക്കു വഴിയാണ് സംവിധായകന്റേത് എന്ന് വിമർശകർ പറയുന്നു.
Post Your Comments