![](/movie/wp-content/uploads/2018/12/aswathi1.jpg)
കൊച്ചിയില്‍ മയക്കുമരുന്നുമായി പിടിയിലായ നടി അശ്വതി ബാബുവിന്റെ കേസില്‍ പുതിയ വഴിത്തിരിവ്. നടിയുടെ സിനിമാ ബന്ധങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. സിനിമാ മേഖലയില്‍ പലര്‍ക്കും അശ്വതി മയക്കുമരുന്ന് നല്‍കിയിട്ടുണ്ട്. അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിനിമയിലെ ന്യൂജനറേഷനിലുള്പ്പെട്ട പലരിലേക്കും അന്വേഷണം നീങ്ങുന്നതായി സൂചന. എന്നാല്‍ തങ്ങളിലേക്ക് എത്താതെ കേസ് ഒതുക്കി തീര്‍ക്കാന്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ നീക്കവും നടക്കുന്നുണ്ടെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
നടിയുടെ ഫ്ലാറ്റില്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. പുതുവര്‍ഷ പാര്‍ട്ടികള്‍ നടത്താന്‍ അശ്വതിയും സംഘവും പരിപാടി ഇട്ടിരുന്നതായി പോലീസിനോട് താരം സമ്മതിച്ചിരുന്നു.
Post Your Comments