
ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരുഖ് നടിമാരെ ചുംബിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ്. എന്നാല്‍ അത്തരം നിര്‍ബന്ധം മാറ്റിയത് രണ്ടു ചിത്രങ്ങളില്‍ മാത്രമാണ്. ആ ചിത്രങ്ങളില്‍ നായികയായത് കത്രീന കൈഫും. 2012 ൽ പുറത്തിറങ്ങിയ ജബ് തക് ഹയ് ജാൻ എന്ന ചിത്രത്തിലും സീറോയിലും ചുംബന സീനില്‍ ഷാരുഖിനൊപ്പം ഉള്ളത് കത്രീനയാണ്.
സീറോ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ സ്ക്രീനിൽ ഷാരൂഖിനെ ചുംബിക്കാൻ ഭാഗ്യം കിട്ടിയ നടി എന്ന ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് കത്രീന നൽകിയത്.
സീറോ എന്ന ചിത്രത്തിൽ ഷാരൂഖിനൊപ്പം കത്രീന വീണ്ടുമെത്തുന്നനിടയിലാണ് പഴയ ചിത്രത്തെക്കുറിച്ചും അതിലെ ചുംബനത്തെക്കുറിച്ചും പരാമർശമുണ്ടായത്. ഞാൻ ഭാഗ്യവതിയാണെന്ന് ആരു പറഞ്ഞു, ഷാരൂഖാണ് ഭാഗ്യവാൻ എന്നായിരുന്നു കത്രീനയുടെ രസകരമായ മറുപടി.
കരിയറിനെ ഉയർച്ചയും താഴ്ചയും ഒരുപോലെ അനുഭവിക്കാൻ ഇടവന്ന ഒരു താരമാണ് താനെന്നും കത്രീന പറഞ്ഞു.’കഴിഞ്ഞു പോയ വർഷങ്ങളിൽ ഒരുപാട് നല്ല കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. ഉയർച്ചയും താഴ്ചയുമുണ്ടായിട്ടുണ്ട്. അനുഭവിച്ച എല്ലാക്കാര്യങ്ങളും ഭാഗ്യമായാണ് ഞാൻ കാണുന്നത്”- കത്രീന പറയുന്നു.
.
Post Your Comments