ബോളിവുഡ് സൂപ്പര്‍താരം കിംഗ് ഖാന് പതിനഞ്ചോളം ചിത്രങ്ങളില്‍ രാഹുല്‍ എന്ന് പേരുള്ള റൊമാന്റിക് കഥാപാത്രവുമായി എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രാഹുലിനെ പോലെ ആരെയെങ്കിലും കണ്ടാല്‍ അവന് ഒരു പൂവാലനാണെന്ന് മനസിലാക്കാനാണ് താന്‍ മകള്‍ സുഹാനയ്ക്ക് നല്‍കിയിരിക്കുന്ന ഉപദേശമെന്നു ഷാരുഖ് പറയുന്നു.
സിനിമയിലേയ്ക്ക് സുഹാന ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. താന്‍ അവതരിപ്പിച്ച റൊമാന്റിക് കഥാപാത്രങ്ങള്‍ ഹിറ്റാണ്. എന്നാല്‍ തന്റെ ചിത്രങ്ങളിലേത് പോലെ കൈകള്‍ വിടര്‍ത്തി റൊമാന്റിക്കായി വീട്ടില്‍ നിന്നാല്‍ ഭാര്യ പിടിച്ച് വീടിന് വെളിയിലേക്കിടുമെന്നും ഷാരൂഖ് ഇന്ത്യന്‍ എക്സ്പ്രെസ്സിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
”ഞാന്‍ എന്റെ മകളോട് പറയാറുണ്ട് ‘രാഹുല്‍, പേര് കേട്ടിരിക്കുമല്ലോ’ (ദിൽ തോ പാഗൽ ഹെയിലെ ഷാരൂഖിന്റെ പ്രശസ്തമായ സംഭാഷണം) എന്ന് പറഞ്ഞ് ആരെങ്കിലും വന്നാല്‍ അവന് വെറും പൂവാലനാണെന്ന് മനസിലാക്കണമെന്ന്. പാര്‍ട്ടിക്കിടെ അടുത്തേക്ക് വരാന്‍ പറഞ്ഞു വിളിക്കുന്നവന്റെ മുട്ടുകാലിന് ഇടിക്കണമെന്ന്. പക്ഷേ, എന്റെ സിനിമകളില്‍ എനിക്ക് അവയെല്ലാം ഒരുവിധം മനോഹരമായും നിഷ്കളങ്കമായും അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്” ഷാരൂഖ് പങ്കുവയ്ക്കുന്നു
Post Your Comments