മലയാളികളുടെ പ്രിയ ഗായികയാണ് കെ എസ ചിത്ര. എ ആര് റഹ്മാന് ഷോയില്‍ സംഭവിച്ച ഒരു പിഴവിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം. റഹ്മാന് സാറിന്റെ ഷോയില്‍ വളരെ ഗുരുതരമായ ഒരു തെറ്റ് തനിക്ക് സംഭവിച്ചിട്ടുണ്ട്. ഒരു പാട്ടിന്റെ ലൈനില്‍ സ്കെയില്‍ ചേഞ്ച് വരണം. അന്ന് തന്റെ കൂടെ പാടിയ മെയില്‍ സിങ്ങര്‍ തെറ്റായ നോട്ടിലേക്ക് കൊണ്ടുവിട്ടതാണെന്നും മാതൃഭൂമി ക്ലബ് എഫ്.എം ന് നല്കിയ അഭിമുഖത്തില്‍ ചിത്ര പറയുന്നു.
ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ.. ഒരു പാട്ടിന്റെ ലൈനില്‍ സ്കെയില്‍ ചേഞ്ച് വരണം. അന്ന് എനിക്കൊപ്പം പാടിയ മെയില്‍ സിങ്ങര്‍ എന്നെ തെറ്റായ നോട്ടിലേക്ക് കൊണ്ടുവിട്ടു. അദ്ദേഹത്തിന്റെ പേര് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അദ്ദേഹം നിര്‍ത്തിയ നോട്ടില്‍ നിന്ന് ഞാന്‍ തുടങ്ങി. പക്ഷേ അവിടെ നിന്നല്ലായിരുന്നു ഞാന്‍ പാടേണ്ടത്.”
ഇന്നും ആ രംഗം ആലോചിക്കുമ്പോള്‍ ഒരു വിഷമമാണെന്നും ചിത്ര പറയുന്നു.
Post Your Comments