മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ജീവിതം വെള്ളിത്തിരയിലെയ്ക്ക് എത്തുന്നു. ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബോളിവുഡ് താരം അനുപം ഖേര്‍ മന്‍മോഹന്‍സിംഗായി എത്തുന്ന ചിത്രത്തില്‍ സുസനൈ ബെര്‍നെറ്റ് സോണിയ ഗാന്ധിയായും വേഷമിടുന്നു.
മന്‍മോഹന്‍സിംഗിന്റെ മാധ്യമഉപദേഷ്ടാവായിരുന്ന സജ്ഞയ് ബാരു രചിച്ച ”ദ ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍” എന്ന പുസ്തകത്തെ അധികരിച്ചാണ് വിജയ് രത്നകര്‍ ഗുട്ടെ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പായി തങ്ങള്‍ക്ക് കാണണമെന്നും സത്യവിരുദ്ധമായ സീനുകള്‍ ചിത്രത്തിലുണ്ടെങ്കില്‍ അവ മാറ്റിയ ശേഷം മാത്രമേ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കൂവെന്നും മഹാരാഷ്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ അറിയിച്ചു.
Post Your Comments